താനെ: വിമാന യാത്രയിലെ പ്രസവത്തിന് പിന്നാലെ റെയില്‍വേസ്റ്റേഷനില്‍ യുവതിക്ക് സുഖപ്രസവം. പ്രസവമെടുത്തതാവട്ടെ ആര്‍പിഎഫ് കോണ്‍സ്റ്റബിളും. മഹാരാഷ്ട്രയിലെ താനെ സ്റ്റേഷനിലാണ് സംഭവം.
പൂര്‍ണഗര്‍ഭിണിയായ മീനാക്ഷി ജാധവ് ഭര്‍ത്താവായ സന്ദേശ് ജാധവിനൊപ്പമാണ് റയില്‍വേ സ്റ്റേഷനിലെ പത്താമത്തെ പ്ലാറ്റ്‌ഫോമിലെത്തുന്നത്. ആശുപത്രിയില്‍ ചെന്ന് ഡോക്ടറെ കാണാന്‍ ഘാട്‌കോപറിലേക്കുള്ള ടിക്കറ്റെടുത്ത് പ്ലാറ്റ്‌ഫോമില്‍ കാത്ത് നില്‍ക്കുകയായിരുന്നു യുവതിയും ഭര്‍ത്താവും.
വേദന തീവ്രമായതോടെ യാത്രക്കാരിയായ ഒരു നഴ്‌സും കോണ്‍സ്റ്റബിളായ ശോഭാമോട്ടെയും യുവതിയുടെ സഹായത്തിനെത്തുകയായിരുന്നു.
യുവതിയുടെ നിലവിളി കേട്ടാണ് പ്ലാറ്റ്‌ഫോമിലേക്ക് ശോഭ മോട്ടെ ഓടിയെത്തുത്തന്നത്. ഉടന്‍ തന്നെ പുതപ്പുപയോഗിച്ച് മറച്ച് പ്ലാറ്റ്‌ഫോമില്‍ തന്നെപ്രസവിക്കാനുള്ള സൗകര്യവും ഇവര്‍ ഒരുക്കി. സഹായത്തിനായി യാത്രക്കാരിയായ നഴ്‌സുമെത്തി. ഇരുവരും സഹായത്തിനെത്തി അധികം താമസിയാതെ തന്നെ പ്രസവിക്കുകയും ചെയ്തു. ശോഭാമേട്ടെ നേരത്തെയും ഇത്തരത്തില്‍ ഒരു യുവതിയുടെ പ്രസവമെടുത്തിട്ടുണ്ട്.
