ദുബൈയില്‍ ഈ തിയ്യതികളില്‍ നടത്തിയ ഗതാഗത ലംഘനത്തിനുള്ള പിഴയില്‍ 50 ശതമാനം കിഴിവ്

ദുബൈ:  ട്രാഫിക് സംബന്ധമായ പിഴ അടക്കേണ്ടവര്‍ക്ക് 50 ശതമാനത്തിന്റെ കിഴിവ്. ദുബൈ ഭരണാധികായയും യു എ ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആണ് ഇത് വ്യക്തമാക്കിയത്. തിങ്കളാഴ്ച രാത്രി ട്വിറ്റര്‍ വഴിയാണ് ദുബൈ മന്ത്രാലയം ഈ ആനുകൂല്യം പ്രഖ്യാപിച്ചത്.
ഇത് പ്രകാരം 2016 വരെയുള്ള ട്രാഫിക് നിയമ ലംഘനങ്ങള്‍ക്കും 2017 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഗതാഗത നിയമ ലംഘങ്ങള്‍ക്കുമാണ് ആനുകൂല്യം ലഭിക്കുക. അതേസമയം 2017 തുടക്കത്തിലുണ്ടായ ട്രാഫിക് നിയമ ലംഘനങ്ങള്‍ക്ക് ഈ ആനുകൂല്യം ലഭിക്കുകയില്ല.

2017 ജൂലൈ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെ ലഭിക്കുമെന്നും 2017 ജനുവരി മുതല്‍ ജൂണ്‍ 30 വരെ ലഭിക്കില്ലെന്നും ദുബൈ പോലീസ് കമാന്റര്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖൈഫ ബിന്‍ സയ്യെദ് അല്‍ മാറി പറഞ്ഞു.
നേരത്തെ പെരുന്നാള്‍ പ്രമാണിച്ചു ഫുജൈറയില്‍ തടഞ്ഞു വെച്ച വാഹനങ്ങളെല്ലാം റിലീസ് ചെയ്യണമെന്ന് ഫുജൈറ പോലീസ് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *