സൌദി അറേബ്യ: മാര്‍ച്ച് 29ന് ആരംഭിച്ച മൂന്ന് മാസത്തെ പൊതുമാപ്പിന്റെ സമയപരിധി അവസാനിച്ചു. നിയമ ലംഘകര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇതോടെ അവസാനിച്ചു. അനധികൃതമായി താമസിക്കുന്നവര്‍ക്ക് വേണ്ടി അടുത്ത ദിവസം മുതല്‍ ശക്തമായ പരിശോധനയാണ് ആരംഭിക്കുക. മൂന്ന് മാസത്തെ പൊതുമാപ്പ് അ!ഞ്ച് ലക്ഷത്തോളം അനധികൃത താമസക്കാരാണ് പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
നിയമ ലംഘകരില്ലാത്ത രാജ്യം കാമ്ബയിന് അവസാനിച്ചതോടെ ശക്തമായ പരിശോധനയാണ് വരും ദിവസങ്ങളില്‍ നടക്കുക. പെരുന്നാള്‍ അവധിയിലും മുടക്കമില്ലാതെ പരിശോധന നടത്താനാണ് ആഭ്യന്തര, തൊഴില്‍ മന്ത്രാലയങ്ങളുടെ തീരുമാനം. പൊതുമാപ്പിന്റെ ആനുകൂല്യത്തില്‍ ഫൈനല്‍ എക്സിറ്റ് നേടിയിട്ടും രാജ്യം വിടാത്ത വിദേശികളുടെ എക്സിറ്റ് റദ്ദ് ചെയ്യുമെന്ന് പാസ്പോര്‍ട്ട് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു.
നേരത്തെ നിരവധി തവണ മുന്നറിയിപ്പ് നല്കിയതിനാല് പൊതുമാപ്പിന്റെയും ഫൈനല്‍ എക്സിറ്റിന്റെയും സമയ പരിധി നീട്ടേണ്ടതില്ലെന്നാണ് അധികൃതരുടെ തീരുമാനം. എന്നാല്‍ റമദാന് അവസാന ദിനങ്ങളില്‍ എക്സിറ്റ് നേടിയവര്‍ക്ക് ചിലപ്പോള്‍ ഏതാനും ദിവസത്തേക്ക് ഇളവ് ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷ. അനധികൃതമായി താമസിക്കുന്നവരെ പിടികൂടിയാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക.
