തിരുവനന്തപുരം: ചെമ്പനോടയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്‍ ജോയി തോമസിന്റെ ഇളയ മകളുടെ തുടര്‍ വിദ്യാഭ്യാസ ചെലവ് കേരളാ കോണ്‍ഗ്രസ് (എം) വഹിക്കുമെന്ന് ചെയര്‍മാന്‍ കെ.എം. മാണി. അവര്‍ക്ക് അനുയോജ്യമായ ഒരു ജോലി നല്‍കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കടബാധ്യത മൂലം ജോയി തോമസിന്റെ മകള്‍ പഠനം നിര്‍ത്തുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.
