കഫേ കുടുംബശ്രീ ഐആര്‍സിറ്റിസി ഇ കാറ്ററിങ്ങ്

കൊച്ചി: ഏറ്റവും കൂടുതല്‍ ജീവനക്കാരുളള ഇന്ത്യന്‍ റെയില്‍വേയും സ്ത്രീസംരംഭമായ കുടുംബശ്രീയും ചേര്‍ന്ന് നടപ്പിലാക്കുന്ന ഇ കാറ്ററിങ്ങ് പദ്ധതി എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കണമെന്ന് സാമൂഹ്യനീതിവകുപ്പ് മന്ത്രി എം.കെ.മുനീര്‍ പറഞ്ഞു. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ കുടുംബശ്രീയും ഐ ആര്‍ സി റ്റി സിയും സംയുക്തമായി ആരംഭിച്ച ഇ കാറ്ററിങ്ങ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബശ്രീയുടെ കഫേ കുടുംബശ്രീയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതനുസരിച്ച് യാത്രക്കാരന് യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ അതോടൊപ്പം ഭക്ഷണവും ബുക്ക് ചെയ്യാനുള്ള സൗകര്യവും ഇനിമുതല്‍ ലഭ്യമാകും. തിരുവനന്തപുരം, എറണാകുളം നോര്‍ത്ത്, എറണാകുളം സൗത്ത്, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ യാത്രക്കാര്‍ക്കാണ് ഇ കാറ്ററിങ്ങ് സേവനം ലഭ്യമാകുക. കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്, കോര്‍പ്പറേഷന്‍ അംഗം കെ.വി.പി. കൃഷ്ണകുമാര്‍, നോഡല്‍ ഓഫീസര്‍ ഗണപതി സുബ്രമണ്യം, സതേണ്‍ റെയില്‍വേ ഏരിയ മാനേജര്‍ രാജേഷ് ചന്ദ്രന്‍, കുടുംബശ്രീ എറണാകുളം ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ ടാനി തോമസ്, അജിത്ത് കുമാര്‍ ബി.എം., കുടുംബശ്രീ ഡയറക്ടര്‍ എന്‍. കെ. ജയ, ഡോക്ടര്‍ എസ്. സലീം, കുടുംബശ്രീ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്‍.എ. ഖാലിദ്, ഐ.ആര്‍.സി.റ്റി.സി റീജ്യണല്‍ മാനേജര്‍ ശ്രീകുമാര്‍ സദാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *