ന്യൂഡല്‍ഹി: ഒരു അഡാര്‍ ലവ് എന്ന സിനിയിലെ പാട്ടിന്റെ പേരില്‍ നടി പ്രിയ വാര്യര്‍ക്കും സംവിധായകര്‍ ഒമര്‍ ലുലുവിനുമെതിരായ എല്ലാ ക്രിമിനല്‍ നടപടികളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. പാട്ടിനെതിരെ ഹൈദരാബാദിലെ ഫലക്‌നാമ പൊലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനെതിരായി പ്രിയയും ഒമര്‍ ലുലുവും നല്‍കിയ ഹരജിയിലാണ് നടപടി.
ഈ സിനിമയിലെ ‘മാണിക്യ മലരായ പൂവി’ എന്ന പാട്ട് മത വികാരം വ്രണപ്പെടുത്തുന്നതാണെന്ന് കാട്ടി മഹാരാഷ്ട്രയിലും പരാതിയുണ്ടായിരുന്നു. തുടര്‍ന്നാണ് ഈ പാട്ടിനെതിരെയുള്ള എല്ലാ നടപടികളും തടഞ്ഞു കൊണ്ട് സുപ്രീം കോടതി ഉത്തരവിട്ടത്.
