കരിപ്പൂര്‍ യാത്രക്കാരുടെ ബാഗേജ് മോഷണം പോയത് ദുബൈയില്‍ നിന്ന്

കൊണ്ടോട്ടി: കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയത് ദുബൈയില്‍ നിന്ന്. എയര്‍പോര്‍ട്ട് അഥോറിറ്റിയും,കരിപ്പൂര്‍ പോലീസും വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് കരിപ്പൂരില്‍ വെച്ച് ബാഗേജുകള്‍ മോഷണം പോയിട്ടില്ലെന്ന് കണ്ടെത്തിയത്. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണെന്ന് ബാഗേജുരകള്‍ നഷ്ടമായതെന്ന് പോലീസ് പറഞ്ഞു.

ചൊവ്വാഴ്ച ദുബൈയില്‍ നിന്ന് കരിപ്പരിലെത്തിയ യാത്രക്കാരില്‍ നിന്നാണ് ബാഗേജിലെ വിലപിടിപ്പുളള സാധാനങ്ങള്‍ മോഷണം പോയത്.എയര്‍പോര്‍ട്ട് അഥോറിറ്റി,കേന്ദ്ര സുരക്ഷ സേന,പാലീസ് എന്നിവര്‍ വിമാനത്താവളത്തിലെ സി.സി.ടി ക്യാമറകളടക്കം പരിശോധിച്ചതില്‍ നിന്നാണ് മോഷണം കരിപ്പൂരില്‍ നടന്നിട്ടില്ലെന്ന് ബോധ്യമായത്.
പരാതി ഉയര്‍ന്ന യാത്രക്കാരുടെ ബാഗേജുകള്‍ കൈകാര്യം ചെയ്തിരിക്കുന്നത് ദുബൈയിലാണ്.

ദുബൈ എയര്‍പോര്‍ട്ട് അതോറിറ്റിയും സുരക്ഷ ഏജന്‍സികളും വിഷയം ഏറ്റെടുക്കുകയും നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് എയര്‍പോര്‍ട്ട് അഥോറിറ്റി അറിയിച്ചു.കരിപ്പൂരില്‍ നിന്നും യാത്ര പുറപ്പെട്ടവരുടെ ഭാഗത്ത് നിന്നും ഇതുവരെ സമാന രീതിയിലുളള പരാതികളൊന്നും ലഭിച്ചിട്ടില്ല.

കരിപ്പൂരിലെ സുരക്ഷ നടപടികള്‍ ഫലപ്രദമാണെന്ന് അഥോറിറ്റി പറയുന്നു്.കരിപ്പൂരില്‍ 24 അന്താരാഷ്ട്ര വിമാനങ്ങള്‍ ദിനേന വരുന്നുണ്ട്.ദുബൈയിലെ ടെര്‍മിനല്‍ ടുവില്‍ നിന്ന് പുറപ്പെട്ട എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരാണ് പരാതിപ്പട്ടത്.

കരിപ്പൂരില്‍ യാത്രക്കാരുടെ ബാഗേജില്‍ നിന്ന് വിലപിടിപ്പുളള സാധനങ്ങള്‍ മോഷണം പോയത് സംബന്ധിച്ച് എയര്‍ഇന്ത്യ എക്‌സ്പ്രസ് ദുബൈ റീജിണല്‍ മാനേജറാണ് ദുബൈ പോലീസ്,ദുബൈ ഗ്രൗണ്ട് ഹാന്റിലിംഗ് വിഭാഗങ്ങള്‍ക്ക് പരാതി നല്‍കി.ഇതില്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കരിപ്പൂര്‍:കഴിഞ്ഞ ഒരുമാസത്തിനിടെ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയ 20 യാത്രക്കാര്‍ക്ക് ബാഗേജുകള്‍ നഷ്ടപ്പെട്ടതായി പരാതി.കരിപ്പൂര്‍,നെടുമ്പാശ്ശേരി,തിരുവനന്തപുരം,മുംബൈ,ദില്ലി,മംഗ്ലുവുരു വിമാനത്താവളത്തില്‍ നിന്ന് മാത്രമായാണ് 20 പരാതികള്‍ ലഭിച്ചത്.ചൊവ്വാഴ്ച കരിപ്പൂരില്‍ ആറ് യാത്രക്കാരുടെ ബാഗേജുകളില്‍ നിന്നാണ് വിലപിടിപ്പുളള സാധനങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.ഇതിന്റെ പാശ്ചാത്തലില്‍ നടത്തിയ പരിശോധനയിലാണ് 20 പരാതികള്‍ ലഭിച്ചത്.
ഹാന്‍ഡ് ബാഗേജിലും,ലഗേജിലുമുളള ബാഗുകളിലെ പൂട്ട് തകര്‍ത്താണ് യാത്ര രേഖകള്‍,വിലപിടിപ്പുള്ള വസ്തുക്കള്‍,വിദേശ കറന്‍സി,വാച്ച്,സ്വര്‍ണം തുടങ്ങിയവയാണ് മോഷ്ടിക്കപ്പെടുന്നത്.എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍പുറപ്പെടുന്നത് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ രണ്ടില്‍ നിന്നാണ്.ഈ വിമാനത്തില്‍ എത്തിയവര്‍ക്കാണ് ബാഗ് നഷ്ടമായത്.ദുബൈ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് ജീവനക്കാര്‍ക്ക് ലഗേജ് കൈമാറ്റുന്നിടത്ത് വെച്ചാണ് പെട്ടികള്‍ പൊട്ടിക്കുന്നതെന്നാണ് സംശയമുയര്‍ന്നിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *