മകളെ കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിഞ്ഞത് ടിവി വാര്‍ത്തയിലൂടെ

പ്രണയാഭ്യാര്‍ത്ഥന നിരസിച്ചതിന് മലയാളി വിദ്യാര്‍ത്ഥിനിയെ കര്‍ണാടകയിലെ സുളള്യയില്‍ യുവാവ് കുത്തിക്കൊലപ്പെടുത്തിയ വിവരം മാതാപിതാക്കള്‍ അറിയുന്നത് ടിവി വാര്‍ത്തയിലൂടെ. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട നെഹ്റു കോളേജ് വിദ്യാര്‍ത്ഥിനി അക്ഷിതയുടെ മാതാപിതാക്കളാണ് ടിവി വാര്‍ത്തയിലൂടെ സംഭവം അറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ സുള്ള്യയിലേക്ക് പുറപ്പെടുകയായിരുന്നു.

മൂന്നു ദിവസം മുന്‍പ് ഇതേ കോളേജിലെ വിദ്യാര്‍ത്ഥിയായ കാര്‍ത്തിക് പെണ്‍കുട്ടിയോട് വിവാഹ അഭ്യര്‍ത്ഥന നടത്തിയിരുന്നു. മുള്ളേരിയ ടൗണില്‍ വാഴക്കുല കച്ചവടം നടത്തുന്ന ശാന്തിനഗറിലെ രാധാകൃഷ്ണ ഭട്ടിന്റെയും ദേവകിയുടെയും മകളാണ് അക്ഷിത.

പെണ്‍കുട്ടിയെ അതിക്രൂരമായാണ് പ്രതി കുത്തിയത്. കൃത്യത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച കാര്‍ത്തികിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *