ക്വറ്റ: പാക്കിസ്ഥാനിലെ ബലൂചിസ്ഥാനില്‍ ഡിഎസ്പിയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിലെ ക്വറ്റയില്‍ ഡിഎസ്പി ഹമീദുള്ള ദാസ്തിയുടെ വാഹനത്തിനുനേരെയാണ് അജ്ഞാതരായ തോക്കുധാരികള്‍ ആക്രമണം നടത്തിയത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ഹമീദുള്ള സുരക്ഷിതനാണെന്നും മുഹമ്മദ് തെയറും ആയുബ് ഷായുമാണ് കൊല്ലപ്പെട്ടതെന്നും പോലീസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഈ മാസം 14ന് ക്വറ്റയില്‍ സുരക്ഷാ സേനയുടെ വാഹനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിരുന്നു.
