ന്യൂഡല്‍ഹി: ത്രിപുരയില്‍ ബി.ജെ.പി നേടിയത് ചരിത്രപരവും തത്വശാസ്ത്രപരവുമായ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തെ അക്രമശക്തികള്‍ക്കും ഭീഷണികള്‍ക്കും മേല്‍ ജനാധിപത്യത്തിെന്റ വിജയമാണിതെന്നും മോദി ട്വിറ്റില്‍ കുറിച്ചു.
ത്രിപുരയിലെ ഭയത്തിനെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കയാണ്. സംസ്ഥാന അര്‍ഹിക്കുന്നതരത്തിലുള്ള മഹത്തായ ഭരണം കാഴ്ച വെക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
