ന്യൂഡല്‍ഹി: നീരവ് മോദിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് ഹൈകോടതിയില്‍ ചോദ്യം ചെയ്യുമെന്ന് അഭിഭാഷകന്‍ വിജയ് അഗര്‍വാള്‍.
മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പെട്ടന്നാണ് തനിക്കെതിരെ നടപടിയെടുത്തത്. തെന്റ മറുപടിക്ക് അവര്‍ കാത്തുനിന്നില്ല. തനിക്ക് നിയമത്തിെന്റ പരിരക്ഷ പോലും ലഭിച്ചില്ലെന്നും നീരവ് മോദി പ്രതികരിച്ചു.
വിദേശകാര്യ മന്ത്രാലയം തെന്റ പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഹാജരാകാനും അറിയിച്ചു. എന്നാല്‍ ഇതിെന്റ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ പാസ്പോര്‍ട്ട് സസ്പെന്‍ഡ് ചെയ്ത തീരുമാനം റദ്ദാക്കിയതായി അറിയിച്ചുവെന്നും നീരവ് മോദി കുട്ടിച്ചേര്‍ത്തു.
