ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാളി വിദ്യാര്‍ത്ഥി ഹര്‍ജി നല്കി.
ന്യൂഡല്‍ഹിയിലെ ചോയ്സ് സ്കൂള്‍ വിദ്യാര്‍ത്ഥി റോഹന്‍ മാത്യൂവാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ച സംബന്ധിച്ച് ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിവരുന്ന പ്രതിഷേധം കൂടുതല്‍ ശക്തമാവുകയാണ്.
സിബിഎസ്ഇ ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളേന്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഇതു വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്.
