ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമക്ക് നേരെ വീണ്ടും ആക്രമണം

ലക്‌നൗ: യോഗി ആദിത്യ നാഥിന്റെ ഉത്തര്‍പ്രദേശില്‍ അംബേദ്ക്കര്‍ പ്രതിമക്ക് നേരെ വീണ്ടും ആക്രമണം. അലഹബാദിലെ ത്രിവേണിപുരം ജുനുഹി ഭാഗത്താണ് അംബേദ്ക്കറുടെ പ്രതിമ തകര്‍ത്തത്. പ്രതിമയുടെ തലതകര്‍ത്ത നിലയിലാണ്. യോഗി സര്‍ക്കാര്‍ സര്‍ക്കാര്‍ രേഖകളില്‍ ആംബേദ്ക്കറുടെ പേരില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചതിനു പിന്നാലെയാണ് പ്രതിമയ്ക്ക് നേരെ ആക്രമണം നടന്നിരിക്കുന്നത്.

ഇതു മൂന്നാം തവണയാണ് യുപിയില്‍ അംബേദ്ക്കര്‍ പ്രതിമക്ക് നേരെ ആക്രണം ഉണ്ടാവുന്നത്. ഫെബ്രുവരിയില്‍ മിശ്രാണി ഗ്രാമത്തില്‍ അംബേദ്ക്കരുടെ പ്രതിമ തകര്‍ത്തിരുന്നു. ഈ മാസം ആദ്യവും അംബേദ്ക്കരുടെ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മീററ്റിലെ മവാനയിലായിരുന്നു സംഭവം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രതിമകള്‍ തകര്‍ക്കപ്പെടുന്നുണ്ട്. ത്രിപുരയില്‍ ലെനിന്റെ പ്രതിമയും, തമിഴ്‌നാട്ടില്‍ പെരിയാറിന്റെ പ്രതിമയും സംഘപരിവാറുകാര്‍ തകര്‍ത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *