മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള തീരുമാനം പിന്‍വലിച്ചു

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരുടെ​ അക്രഡിറ്റേഷന്‍ സ്​ഥിരമായി റദ്ദാക്കാനുള്ള തീരുമാനം ശക്​തമായ പ്രതിഷേധത്തെ തുടര്‍ന്ന്​ പിന്‍വലിച്ചു. തീരുമാനത്തിനെതിരെ മാധ്യമപ്രവര്‍ത്തകരും പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധം ഉയര്‍ത്തി​യതോടെ നിയമഭേദഗതി പ്രധാനമന്ത്രി ഇട​െപട്ടാണ്​​ പിന്‍വലിച്ചത്​.

വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്​തെന്ന്​ തെളിഞ്ഞാല്‍ ആദ്യമായാണെങ്കില്‍ ആറുമാസത്തേക്ക്​ അക്രഡിറ്റേഷന്‍ റദ്ദാക്കും. രണ്ടാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ ഒരു​ വര്‍ഷത്തേക്കും മൂന്നാം തവണയാ​െണങ്കില്‍ സ്​ഥിരമായും അക്ര​ഡിറ്റേഷന്‍ റദ്ദാക്കുമെന്നായിരുന്നു വാര്‍ത്താ വിനിമയ മന്ത്രാലയം ​പത്രക്കുറിപ്പില്‍ അറിയിച്ചത്​.

പരാതി രജിസ്​റ്റര്‍ ചെയ്യുന്ന നിമിഷം മുതല്‍ വ്യാജ വാര്‍ത്താ പ്രചരിപ്പിച്ചുവെന്ന ആരോപണവിധേയ​​െന്‍റ അക്രഡിറ്റേഷന്‍, വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സസ്​പ​െന്‍റ്​ ചെയ്യുമെന്നും നിയമത്തില്‍ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *