തിരുവനന്തപുരം: മടവൂരില്‍ റേഡിയോ ജോക്കി രാജേഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദാണ് പിടിയിലായത്. പ്രതികളെ ബംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയതും വാഹനം വഴിയരികില്‍ ഉപേക്ഷിച്ചതും യാസിനാണെന്ന് പൊലീസ വ്യക്തമാക്കുന്നു.
കൊലപാതകത്തിന്റെ ഗൂഢാലോചനയുടെയും പണം കൈമാറ്റത്തിന്റെയും തെളിവുകള്‍ പൊലീസിനു ലഭിച്ചു. കേസില്‍ സത്താര്‍, അലിഭായി എന്നിവരെ പ്രതിചേര്‍ത്ത് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
