രണ്ട്​ ശിവസേനക്കാരെ പൂണെയില്‍ വെടിവെച്ചു കൊന്നു

പൂണെ: നഗരത്തിലെ അഹമ്മദ്​ നഗറില്‍ രണ്ട്​ ശിവസേനക്കാരെ വെടിവെച്ചു കൊന്നു. പാര്‍ട്ടി നേതാവ്​ സഞ്​ജ​യ്​ കോത്താര്‍, പ്രവര്‍ത്തകനായ വസന്ത്​ തുബെ എന്നിവരാണ്​ മരിച്ചത്​. ബൈക്കില്‍ സഞ്ചരിക്കു​േമ്ബാള്‍ ഇരുവരെയും ഒരു സംഘം ആളുകള്‍ വെടി​വെച്ച്‌​ കൊലപ്പെടുത്തുകയായിരുന്നു​.

​േകാത്താലി പൊലീസ്​ സ്​റ്റേഷന്‍ പരിധിയില്‍ ശനിയാഴ്​ച രാത്രി​യോടെയാണ്​ സംഭവം. വെടിവെച്ചതിന്​ പുറമേ മാരകായുധങ്ങളുപയോഗിച്ച്‌​ ഇരുവ​രെയും കുത്തുകയും ചെയ്​തിട്ടുണ്ട്​. കൊലപാതകത്തെ തുടര്‍ന്ന്​ വന്‍ ജനക്കൂട്ടം സ്ഥലത്ത്​ തടിച്ചുകൂടി. കൊലപാതകം പൊലീസിനെ അറിയിക്കാന്‍ വൈകിയതിനെ തുടര്‍ന്ന്​ മൃതദേഹങ്ങള്‍ കുറേ സമയം ​േറാഡില്‍ കിടന്നതായി റിപ്പോര്‍ട്ടുകളുണ്ട്​. സംഭവത്തെ നിലവില്‍ കൂടുതലൊന്നും പ്രതികരിക്കാന്‍ ക​ഴിയില്ലെന്ന്​​ പൊലീസ്​ ഇന്‍സ്​പെക്​ടര്‍ അഭയ്​ പാര്‍മര്‍ പറഞ്ഞു.

കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച്‌​ ശിവസേന പ്രവര്‍ത്തകര്‍ പൂണെ-അഹമ്മദ്​നഗര്‍ റോഡ്​ ഉപരോധിച്ചു. പ്രദേശത്ത്​ നടന്ന ഉപ​തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്​ സ്ഥാനാര്‍ഥി വിജയിച്ചതിന്​ പിന്നാലെയാണ്​ കൊലപാതകങ്ങള്‍ നടന്നിരിക്കുന്നത്​. തെരഞ്ഞെടുപ്പില്‍ ശിവസേനയേയും ബി.ജെ.പിയേയും പരാജയപ്പെടുത്തിയാണ്​ കോണ്‍ഗ്രസ്​ വിജയിച്ചത്​.

Leave a Reply

Your email address will not be published. Required fields are marked *