ന്യൂഡല്‍ഹി: ഡല്‍ഹി ഹൈകോടതി മുന്‍ ചീഫ് ജസ്റ്റിസും സച്ചാര്‍ കമിറ്റി ചെയര്‍മാനുമായിരുന്ന ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍(94) അന്തരിച്ചു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശവസംസ്കാരം ലോധി റോഡിലെ വൈദ്യുത ശ്മശാനത്തില്‍ നടക്കും. കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
1985 ആഗസ്റ്റ് ആറ് മുതല്‍ ഡിസംബര്‍ 22 വരെ ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസായിരുന്നു സച്ചാര്‍. യു.പി.എ സര്‍ക്കാറിെന്റ ഭരണകാലത്ത് ഇന്ത്യയിലെ മുസ്ലിംകളുടെ സാമ്ബത്തിക-വിദ്യാഭ്യാസ സ്ഥിതിയെ കുറിച്ച് പഠിക്കാനായി നിയോഗിച്ച കമീഷെന്റ ചെയര്‍മാനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
