കെവി​​േന്‍റത്​ മുങ്ങിമരണമെന്ന്​ പ്രാഥമിക നിഗമനം

കോട്ടയം: പ്രണയവിവാഹത്തെ തുടര്‍ന്ന്​ കൊല്ലപ്പെട്ട കോട്ടയം സ്വദേശി കെവി​​​​െന്‍റത്​ മുങ്ങിമരണമാണെന്ന്​ ​പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം​. ശരീരത്തില്‍ നിരവധി പരിക്കുകളേറ്റിട്ടുണ്ട്​. എന്നാല്‍ ഇൗ പരിക്കുകള്‍ മരണകാരണമല്ലെന്നാണ്​ റിപ്പോര്‍ട്ടില്‍ പറയുന്നത്​. എന്നാല്‍ ക്രൂരമായ മര്‍ദനത്തിന്​ കെവിന്‍ വിധേയനായിട്ടുണ്ട്​ എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആന്തരികാവയവങ്ങളുടെ പരിശോധനക്ക്​ ശേഷം മാത്രമേ അന്തിമ റിപ്പോര്‍ട്ട്​ നല്‍കൂ. മര്‍ദിച്ച്‌​ വെള്ളത്തിലിട്ടതോ അക്രമികളില്‍ നിന്ന്​ രക്ഷപ്പെടാന്‍ ഒാടിയപ്പോള്‍ വഴുതി വീണതോ ആകാമെന്ന സാധ്യതയും പൊലീസ്​ മുന്നോട്ടുവെക്കുന്നുണ്ട്​.

അതേസമയം, കേസില്‍ ഷാനു അടക്കമുള്ള പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈകോടതിയെ സമീപിച്ചു. അതിനിടെ, നീനുവി​​െന്‍റ പിതാവ്​ ചാക്കോയുടെ തെന്‍മലയി​െല വീട്​ കുത്തിത്തുറന്ന്​ പൊലീസ്​ പരിശോധന നടത്തി.

Leave a Reply

Your email address will not be published. Required fields are marked *