കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ നഷ്ടപ്പെട്ടത് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. മലബാര്‍ സിമന്റ്സ് കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഫയലുകള്‍ ഹൈക്കോടതിയില്‍നിന്നും നഷ്ടപ്പെട്ട സംഭവം അന്വേഷിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ക്കാണ് അന്വേഷണ ചുമതല. ജസ്റ്റീസ് സുധീന്ദ്ര കുമാറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഫയല്‍ നഷ്ടപ്പെട്ടത് ആസൂത്രിതവും ആശങ്കാജനകമാണെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു.
മലബാര്‍ അഴിമതി കേസുകള്‍ സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് വേലായുധന് സമര്‍പ്പിച്ച ഫയലുകളാണ് കാണാതായത്.
