ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയത്തില്‍ പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് ശിവസേന. വെള്ളിയാഴ്ച രാവിലെ 10.30ന് ഉദ്ദവ് താക്കറെ നിലപാട് വ്യക്തമാക്കുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
പ്രതിപക്ഷ പാര്‍ട്ടികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തില്‍ കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് എംപിമാര്‍ക്ക് നല്‍കിയിരുന്ന വിപ്പ് ശിവസേന പിന്‍വലിച്ചു.
ശിവസേനയും പ്രതിപക്ഷത്ത് നിന്ന് അണ്ണാഡിഎംകെയും പിന്തുണ നല്‍കുമെന്നുറപ്പുള്ളതിനാല്‍ അവിശ്വാസപ്രമേയം യാതൊരു പ്രതിസന്ധിയും ഉണ്ടാകില്ലെന്ന് വിശ്വാസത്തിലായിരുന്നു കേന്ദ്രസര്‍ക്കാര്‍. എന്നാല്‍ ഈ പ്രതിക്ഷയ്ക്കാണ് തിരിച്ചടിയായത്.
