മലപ്പുറം: നിലമ്ബൂരിലെ കുറവന്‍ പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇന്ന് ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. കരുളായി സ്വദേശി രതീഷ് ആണ് കുളിക്കാനായി കടവില്‍ എത്തിയത്.
തുടര്‍ന്ന് കുളിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു. സംഭവത്തെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമായിട്ടില്ല. ഫയര്‍ ഫോഴ്സും പോലീസും സംയുക്തമായി രതീഷിനായി തിരച്ചില്‍ നടത്തി വരികയാണ്.
