കോഴിക്കോട്: ജില്ലയില്‍ വീണ്ടും പനി മരണം റിപ്പോര്‍ട്ട് ചെയ്തു. എരഞ്ഞിക്കല്‍ സ്വദേശി അനില്‍ കുമാര്‍ (52) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്. മരണം എലിപ്പനി മൂലമെന്ന് സംശയം. ഇയാള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
കഴിഞ്ഞ ദിവസം ജില്ലയില്‍ എലിപ്പനി ബാധിച്ച് രണ്ടു പേര് കൂടി മരിച്ചിരുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ ഞായറാഴ്ച വരെ 187 പേര് എലിപ്പനി ലക്ഷണങ്ങളോടെ ചികില്‍സ തേടിയതായും 16 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും ഡിഎംഒ അറിയിച്ചു.
