പാചകവാതക വിലവര്‍ധന പിന്‍വലിക്കണം: കെഎം മാണി

കോട്ടയം: സബ്‌സിഡിയുള്ള സിലിണ്ടറുകള്‍ക്ക് ഉള്‍പ്പെടെ വില വര്‍ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. സബ്‌സിഡിയുള്ള സിലിണ്ടറിന് 30.50 രൂപയും വാണിജ്യ സിലിണ്ടറിന് 47.50 രൂപയുമാണ് വര്‍ധിപ്പിച്ചത്.

ഇന്ധനവില കുത്തനെ കൂട്ടിയതിന് പിന്നാലെയാണ് ഗ്യാസ് സിലിണ്ടറുകളുടെ വിലയും വര്‍ധിപ്പിച്ചത്. പാചകവാതക വില എണ്ണക്കമ്ബനികള്‍ ഓരോ മാസവും പുനര്‍നിര്‍ണ്ണയിക്കുന്നതിന്റെ ഭാഗമായാണ് വില വര്‍ധനവ്.

ഇന്ധനവിലയും സിലിണ്ടര്‍ വിലയും വര്‍ധിപ്പിച്ചതിലൂടെ സാധാരണക്കാരന്റെ നിത്യ ജീവിതം ദുരിതപൂര്‍ണമായിരിക്കുന്ന പശ്ചാത്തലത്തില്‍ വില വര്‍ധനവ് അടിയന്തരമായി പിന്‍വലിക്കാന്‍ എണ്ണ കമ്ബനികള്‍ തയ്യാറാകണമെന്നും കെഎം മാണി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *