ആ​ലു​വ​യി​ല്‍ പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം; ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍

ആ​ലു​വ: ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​തി​നെ​ട്ടു​കാ​രി​യു​ടെ പ​രാ​തി​യി​ല്‍ ര​ണ്ടാ​ന​ച്ഛ​ന്‍ അ​റ​സ്റ്റി​ല്‍. കു​ന്പ​ള​ങ്ങി സ്വ​ദേ​ശി​യാ​യ ബി​ജു​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ആ​ലു​വ​യി​ലെ വാ​ട​ക ​വീ​ട്ടി​ലെ​ത്തി​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

ആ​ലു​വ സി​ഐ വി​ശാ​ല്‍ കെ. ​ജോ​ണ്‍​സ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഈ​സ്റ്റ് പോ​ലീ​സ് എ​സ്‌ഐ എം.​എ​സ് ഫൈ​സ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് പിന്നാലെയാണ് അറസ്റ്റ്. ഭ​ര്‍​ത്താ​വ് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് വീ​ട്ടു​ജോ​ലി ചെ​യ്താ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വ് ജീ​വി​ച്ചി​രു​ന്ന​ത്. ഇ​തി​നി​ട​യി​ലാ​ണ് ബി​ജു​വു​മാ​യി അ​ടു​ത്ത് ആ​ലു​വ​യി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സം ആ​രം​ഭി​ച്ച​ത്. പ്ര​തി​യെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണെന്ന് പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *