അ​മൃ​ത്സ​ര്‍ ട്രെ​യി​ന്‍ ദു​ര​ന്തം: മ​ര​ണം 61 ആ​യി

അ​മൃ​ത്സ​ര്‍: പ​ഞ്ചാ​ബി​ലെ അ​മൃ​ത്സ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 61 ആ​യി. ദ​സ​റ ആ​ഘോ​ഷ​ത്തി​നി​ടെ ആ​ള്‍‌​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു ട്രെ​യി​ന്‍ പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. നി​ര​വ​ധി പേ​ര്‍​ക്കാ​ണ് സം​ഭ​വ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​തി​ല്‍ ഏ​ഴ് പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

ദ​സ​റ​യു​ടെ ഭാ​ഗ​മാ​യി രാ​വ​ണ​ന്‍റെ കോ​ലം ക​ത്തി​ക്കു​ന്ന​തു ക​ണ്ടു​കൊ​ണ്ടു പാ​ള​ത്തി​ല്‍ കൂ​ട്ടം​കൂ​ടി നി​ന്ന​വ​ര്‍​ക്കി​ട​യി​ലേ​ക്കാ​ണു ട്രെ​യി​ന്‍ പാ​ഞ്ഞു​ക​യ​റി​യ​ത്. റെ​യി​ല്‍​വേ ട്രാ​ക്കി​നു സ​മീ​പ​മാ​യി​രു​ന്നു രാ​വ​ണ​ന്‍റെ കോ​ലം ക​ത്തി​ച്ച​ത്. പ​ട​ക്കം​പൊ​ട്ടു​ന്ന ശ​ബ്ദം കാ​ര​ണം ട്രെ‍​യി​ന്‍ വ​ന്ന​ത് ആ​ര്‍​ക്കും അ​റി​യാ​ന്‍ ക​ഴി​ഞ്ഞി​ല്ല. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 6.45ന് ​അ​മൃ​ത്‌​സ​റി​ന​ടു​ത്ത് ജോ​ദ ഫ​ട​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. ജ​ല​ന്ധ​റി​ല്‍​നി​ന്ന് അ​മൃ​ത്‌​സ​റി​ലേ​ക്കു പോ​യ ട്രെ​യി​നാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. രാ​വ​ണ​ദ​ഹ​നം കാ​ണാ​ന്‍ ഏ​ഴു​ന്നു​റോ​ളം പേ​രാ​ണു സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *