മേരി സ്വീറ്റിയുടെ വീടിനു നേരെ ആക്രമണം

തിരുവനന്തപുരം: വിദ്യാരംഭ ദിവസത്തില്‍ അയ്യപ്പനെ കാണണമെന്ന ആവശ്യവുമായി ശബരിമലയില്‍ എത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയുടെ വീടിന് നേരെ ആക്രമണം. തിരുവനന്തപുരത്തെ മുരിക്കുംപുഴയിലെ വീടിന്റെ ജനാലകള്‍ കല്ലെറിഞ്ഞു തകര്‍ത്തു. മേരിയുടെ കഴക്കൂട്ടത്തെ വീട്ടില്‍ ബി.ജെ.പി- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച്‌ നടത്തി. സംഭവത്തെ തുടര്‍ന്ന് രണ്ട് വീടിനും പൊലീസും സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രാവിലെ പൊലീസ് സുരക്ഷയില്‍ മലകയറിയ രഹ്നാ ഫാത്തിമയും കവിതയും തിരിച്ചിറങ്ങുന്നതിനിടെയാണ് അപ്രതീക്ഷയായി മേരി സ്വീറ്റി പൊലീസിനെ സമീപിച്ചത്. എന്നാല്‍ സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോള്‍ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും പൊലീസ് അറിയിച്ചു. ആദ്യഘട്ടത്തില്‍ പിന്തിരിയാന്‍ ഇവര്‍ തയ്യാറായില്ല. ഇതിനിടയില്‍ ശരണം വിളികളുമായി ഭക്തര്‍ തടിച്ചുകൂടിയതോടെ ഇവര്‍ പിന്തിരിയുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *