കണ്ണൂരില്‍ വിമാനമിറങ്ങി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ പരീക്ഷണാടിസ്ഥാനത്തിലുളള ആദ്യവിമാനമിറങ്ങി. രാവിലെ 9.02 നാണ് ബെംഗ്ലുരുവില്‍ നിന്നെത്തിയ വ്യോമസേനയുടെ കോഡ് രണ്ട് ബി വിമാനമാണ് റണ്‍വെയില്‍ ഇറങ്ങിയത്. മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍ നമ്പ്യാരാണ് വിമാനം പറത്തിയത്. ഏപ്രണില്‍ വിമാനമിറങ്ങിയ ശേഷം പൈലറ്റുമാര്‍ക്ക് സ്വീകരണം നല്‍കി.

വിമാനത്തില്‍ വി ഐ പി കളാരുമുണ്ടാവരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു.  മുഖ്യമന്ത്രിയും ഉന്നത ഉദ്ദ്യോഗസ്ഥരും ഹെലികോപ്റ്ററിലാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്. കരിപ്പൂര്‍, ബെഗ്ലൂരു വിമനത്താവളങ്ങളിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സംവിധാനമുപയോഗിച്ചാണ് പരീക്ഷണ പറക്കല്‍ നടത്തിയത്. വിമനത്താവളത്തില്‍ എല്‍ ഡി എഫിന്റെ പ്രതിഷേധമുളളതിനാല്‍ കനത്ത സുരക്ഷയിലാണ്  ചടങ്ങുകള്‍ നടത്തിയത്. ഇതുവരെ 2400 മീറ്റര്‍ റണ്‍വെയാണ് നിര്‍മ്മാണം പൂര്‍ത്തിയായിട്ടുളളത്.3500 മീറ്റര്‍ റണ്‍വെ നിര്‍മ്മാണം പുരോഗമിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *