ഉ​ദ്യോ​ഗ​സ്ഥ​യു‌​ടെ എ​ടി​എം കാ​ര്‍​ഡ് മോഷ്ടിച്ച്‌ 36,000 രൂ​പ ക​വ​ര്‍​ന്ന യു​വ​തി​ക്കാ​യി അ​ന്വേ​ഷ​ണം

കോ​ഴി​ക്കോ​ട്: ബ​സി​ല്‍ യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​യു​ടെ പ​ഴ്സ് ക​വ​ര്‍​ന്ന് അ​തി​ലെ എ​ടി​എം കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച്‌ 36,000 രൂ​പ പി​ന്‍​വ​ലി​ച്ച യു​വ​തി​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. രാ​വി​ലെ 8.45ന് ​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന​ടു​ത്ത മു​ണ്ടി​ക്ക​ല്‍​താ​ഴ​ത്തു​നി​ന്ന് മൊ​ഫ്യൂ​സി​ല്‍ സ്റ്റാ​ന്‍​ഡി​ലേ​ക്ക് ബ​സ് ക​യ​റി​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രി​യു‌​ടെ വാ​നി​റ്റി ബാ​ഗി​ല്‍ നി​ന്നാ​ണ് പ​ഴ്സ് ക​വ​ര്‍​ന്ന​ത്.

ഉ​ദ്യോ​ഗ​സ്ഥ 9.05ന് ​സ്റ്റാ​ന്‍​ഡി​ല്‍ ബ​സി​റ​ങ്ങി ഓ​ഫീ​സി​ലേ​ക്ക് പോ​യി. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ച്ച​താ​യി 9.30ന് ​ഫോ​ണി​ല്‍ മെ​സേ​ജ് വ​ന്ന​പ്പോ​ഴാ​ണ് പ​ഴ്സ് ന​ഷ്ട​പ്പെ‌​ട്ട വി​വ​രം അ​റി​യു​ന്ന​ത്. അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ക്കാ​ന്‍ ഉ‌​ട​ന്‍​ത​ന്നെ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴേ​ക്കും അ​ക്കൗ​ണ്ടി​ല്‍ ആ​കെ​യു​ണ്ടാ​യി​രു​ന്ന 36,000 രൂ​പ പ​ല ത​വ​ണ​യാ​യി പി​ന്‍​വ​ലി​ച്ചി​രു​ന്നു. പ​ഴ്സി​ലെ ചെ​റി​യ ഡ​യ​റി, തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ള്‍, ബാ​ങ്ക് പാ​സ്ബു​ക്ക് തു‌​ങ്ങി​യ​വ​യും ന​ഷ്ട​പ്പെ‌​ട്ടു.

ഡ​യ​റി​യി​ല്‍ യു​വ​തി സ്വ​ന്തം മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ന്പ​ര്‍ എ​ഴു​തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​വ​സാ​ന​ത്തെ നാ​ല​ക്ക​മാ​യി​രു​ന്നു എ​ടി​എം പി​ന്‍ ന​ന്പ​ര്‍. യു​വ​തി ക​സ​ബ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ന​ന്മ​ണ്ട 13ലെ ​എ​ടി​എം കൗ​ണ്ട​റി​ല്‍ നി​ന്നാ​ണ് പ​ണം പി​ന്‍​വ​ലി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തി. തൂ​ട​ര്‍​ന്ന് പോലീസ് എ​ടി​എം കൗ​ണ്ട​റി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു. നീ​ല​യി​ല്‍ വെ​ള്ള പൂ​ക്ക​ളു​ള്ള ചൂ​രി​ദാ​റും ക​റു​ത്ത ത​ട്ട​വു​മ​ണി​ഞ്ഞ യു​വ​തി കൗ​ണ്ട​റി​ല്‍ നി​ന്ന് പ​ണം പി​ന്‍​വ​ലി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ സി​സി​ടി​വി​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *