ശ​ബ​രി​മ​ല: പ്ര​തി​ഷേ​ധ​ങ്ങ​ള്‍ സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കു​മെ​ന്ന് ദേ​വ​സ്വം ബോ​ര്‍​ഡ്

തി​രു​വ​ന​ന്ത​പു​രം: തു​ലാ​മാ​സ പൂ​ജ​ക്കും ചി​ത്തി​ര ആ​ട്ട​വി​ശേ​ഷ​ത്തി​നും ന​ട തു​റ​ന്ന​പ്പോ​ള്‍ ശ​ബ​രി​മ​ല​യി​ല്‍ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും സു​പ്രീം​കോ​ട​തി​യെ അ​റി​യി​ക്കാ​ന്‍ തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു.

ശ​ബ​രി​മ​ല സ്ത്രീ​പ്ര​വേ​ശ​ന കേ​സ് 13-ന് ​സു​പ്രീം​കോ​ട​തി പ​രി​ഗ​ണി​ക്കു​ന്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു​വേ​ണ്ടി ആ​ര്യാ​മ സു​ന്ദ​രം ഹാ​ജ​രാ​യി ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ നി​ല​പാ​ട് അ​റി​യി​ക്കും. പു​ന:​പ​രി​ശോ​ധ​നാ ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ക്കു​ന്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡി​ന് കോ​ട​തി​യി​ല്‍ അ​ഭി​പ്രാ​യം പ​റ​യേ​ണ്ട സാ​ഹ​ച​ര്യം വ​ന്നാ​ല്‍ മാ​ത്ര​മാ​യി​രി​ക്കും ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ അ​ഭി​ഭാ​ഷ​ക​ന്‍ നി​ല​പാ​ട് കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കു​ക. ബാ​ര്‍​ഡി​നു​വേ​ണ്ടി ഹാ​ജ​രാ​കു​ന്ന ആ​ര്യാ​മ സു​ന്ദ​ര​വു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​നും ആ​വ​ശ്യ​മാ​യ വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍​കാ​നു​മാ​യി ദേ​വ​സ്വം ക​മ്മീ​ഷ​ണ​ര്‍ എ​ന്‍. വാ​സു, ദേ​വ​സ്വം ബോ​ര്‍​ഡി​ന്‍റെ ഹൈ​ക്കോ​ട​തി സ്റ്റാ​ന്‍​ഡിം​ഗ് കൗ​ണ്‍​സി​ല്‍ അ​ഭി​ഭാ​ഷ​ക​രാ​യ കെ.​ശ​ശി​കു​മാ​ര്‍, എ​സ്. രാ​ജ്മോ​ഹ​ന്‍ എ​ന്നി​വ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ. ​പ​ദ്മ​കു​മാ​ര്‍ പ​റ​ഞ്ഞു.

ശ​ബ​രി​മ​ല സ്ത്രീ ​പ്ര​വേ​ശ​ന കേ​സ് ന​ട​ക്കു​ന്പോ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ന്‍​കൂ​ടി​യാ​യ എം. ​രാ​ജ​ഗോ​പാ​ല​ന്‍​നാ​യ​രു​ടെ വി​ദ​ഗ്ധ അ​ഭി​പ്രാ​യം തേ​ടാ​നും ബോ​ര്‍​ഡ് യോ​ഗം തീ​രു​മാ​നി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *