തെ​ര​ഞ്ഞെ​ടു​പ്പ്: സോ​ണി​യ​ഗാ​ന്ധി തെ​ലു​ങ്കാ​ന​യി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കു​ന്ന തെ​ലു​ങ്കാ​ന​യി​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ചാ​ര​ണ​ത്തി​നാ​യി യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യ​ഗാ​ന്ധി എ​ത്തു​ന്നു. ന​വം​ബ​ര്‍ 23നാ​ണ് സോ​ണി​യ​ഗാ​ന്ധി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി തെ​ലു​ങ്കാ​ന​യി​ല്‍ എ​ത്തു​ന്ന​ത്. വാ​റം​ഗ​ലി​ല്‍ ന​ട​ക്കു​ന്ന റാ​ലി​യെ​യും സോ​ണി​യ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി​യും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്കാ​യി തെ​ലു​ങ്കാ​ന​യി​ല്‍ എ​ത്തു​ന്നു​ണ്ട്. മ​ഹ്ബു​ബ്ന​ഗ​റി​ലും ഖ​മ്മാ​മി​ലു​മാ​ണ് രാ​ഹു​ല്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കു​ന്ന​ത്. ന​വം​ബ​ര്‍ 28, 29 തീ​യ​തി​ക​ളി​ലാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​ചാ​ര​ണം.

ഡി​സം​ബ​ര്‍ ഏ​ഴി​നാ​ണ് തെ​ല​ങ്കാ​ന​യി​ലെ 119 അം​ഗ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഡി​സം​ബ​ര്‍ 11ന് ​ഫ​ലം പ്ര​ഖ്യാ​പി​ക്കും.

Leave a Reply

Your email address will not be published. Required fields are marked *