അയല്‍ വാസിയുടെ മര്‍ദ്ധനമേറ്റ വിദ്യാര്‍ത്ഥിയുടെ കാലൊടിഞ്ഞു

വളാഞ്ചേരി : വളാഞ്ചേരിയിലാണ് സംഭവം. 9ാംക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനാണ് മര്‍ദ്ധനമേറ്റത് മാവണ്ടിയൂര്‍ ബ്രദേഴ്‌സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 9ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ഹാരിസിനെയാണ് സമീപ വീട്ടുകാര്‍ മര്‍ദ്ധിച്ചത്.വീട്ടിലേക്കുള്ള വഴിയില്‍ കല്ലുകള്‍ ഇറക്കിവച്ച വഴിതടസ്സപ്പെടുത്തിയപ്പോള്‍ അത് ചോദ്യം ചെയ്തതിനാണ് വീട്ടില്‍ കയറി മര്‍ദ്ധിച്ചതെന്ന് ഹാരിസ് പറയുഞ്ഞു.ഹാരിസിന്റെ കാലിന് പരിക്കേറ്റിട്ടുണ്ട്.പുറത്തും കഴുത്തിലും മുറിവ് പറ്റി,വളാഞ്ചേരി പൂക്കാട്ടിരി ചക്കാലവളപ്പില്‍ ജമാല്‍ റഷീദ ദമ്പതികളുടെ മൂത്ത മകനാണ് ഹാരിസ്.പരിക്കേറ്റ ഹാരിസ് ഇപ്പോള്‍ വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ ചികിത്സയി കഴിയുകയാണ്.ഹാരിസിന്റെ അനിയന്‍ സല്‍മാനെയും മര്‍ദ്ധിച്ചെന്ന് ഇവര്‍ പറയുന്നു.അക്രമം നടക്കുമ്പോള്‍ താന്‍ വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നും ആളില്ലാത്ത സമയം നോക്കിയാണ് അയല്‍വാസികള്‍ തന്റെ കുട്ടിയെ മര്‍ദ്ധിച്ചതെന്നും മാതാവ് റഷീദ പറഞ്ഞു.സംഭവത്തെ തുടര്‍ന്ന് ഹാരിസിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ചൈല്‍ഡ് ലൈന്‍ കേസ്സെടുത്തിട്ടുണ്ട്.പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായി കുട്ടിയില്‍ നിന്നും വളാഞ്ചേരി പോലീസ് മൊഴിയെടുത്തു.സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് മര്‍ദ്ധമേറ്റ ഹാരിസിന്റെത്‌.

Leave a Reply

Your email address will not be published. Required fields are marked *