ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും നിലച്ചു; നിമിഷങ്ങള്‍ക്കകം തിരിച്ചെത്തി… പക്ഷേ!!

ഫേസ്ബുക്ക് ആഗോള വ്യാപകമായി ആഗസ്റ്റ് 3ന് പ്രവര്‍ത്തന രഹിതമായതിന് പിന്നാലെ നിമിഷ നേരത്തേക്ക് ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും ചൊവ്വാഴ്ചയും ആഗോള വ്യാപകമായി നിലച്ചു. നിമിഷ നേരത്തിനുശേഷം തിരിച്ചെത്തിയെങ്കിലും പലര്‍ക്കും ഇപ്പോഴും കിട്ടുന്നില്ല. ഫേസ്ബുക്ക് ഹോം പേജില്‍ കയറിയ പലര്‍ക്കും “service unavailable”എന്ന സന്ദേശമാണ് കാണുവാന്‍ സാധിച്ചത്.

ഇന്ത്യയിലും മറ്റും രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ന്യൂസ് ഫീഡില്‍ പ്രശ്നം നേരിട്ടിട്ടുണ്ട്. അതിന് പിന്നാലെയാണ് ഇപ്പോള്‍ ആഗോള വ്യാപകമായി തകരാറിലായത്. ഫേസ്ബുക്കിന്‍റെ കീഴിലാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തിക്കുന്നത്. ഇന്‍സ്റ്റാഗ്രാമും ഇതേ പ്രശ്നം നേരിടുന്നുണ്ട്. രണ്ട് പ്രശ്നങ്ങളും ഒന്നായി സംഭവിച്ചതാണോ എന്ന് വ്യക്തമല്ല.

ഫേസ്ബുക്കിന്‍റെ പ്രവര്‍ത്തനത്തില്‍ പ്രശ്നം നേരിട്ടത് വാട്ട്സ്‌ആപ്പ്, ട്വിറ്റര്‍ തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയകളില്‍ സന്ദേശം പ്രചരിക്കാന്‍ തുടങ്ങുകയായിരുന്നു. പലര്‍ക്കും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നതിനും, ചാറ്റ് ചെയ്യുന്നതിനും പ്രശ്നം നേരിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *