കി​സാ​ന്‍ മു​ക്തി റാ​ലി: പാ​ര്‍​ല​മെ​ന്‍റി​ല്‍ സു​ര​ക്ഷ ശ​ക്ത​മാ​ക്കി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തെ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യു​ന്ന​തി​ന് മാ​ത്ര​മാ​യി പ്ര​ത്യേ​ക പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​നം വി​ളി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു കി​സാ​ന്‍ മു​ക്തി ന​ട​ത്തു​ന്ന റാ​ലി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റി​ന്‍റെ സു​ര​ക്ഷ ശ​ക്ത​മാ​ക്കി. 3,500 പോ​ലീ​സു​കാ​രെ​യാ​ണ് സു​ര​ക്ഷ​യ്ക്കാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്. രാം​ലീ​ല മൈ​താ​ന​ത്തി​നും പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നും സ​മീ​പ​മാ​ണ് സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​ത്.

1,000 ട്രാ​ഫി​ക്ക് പോ​ലീ​സു​കാ​രെ​യും പ്ര​ദേ​ശ​ത്ത് വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ഡ​ല്‍​ഹി​യു​ടെ നാ​ല് അ​തി​ര്‍​ത്തി​യി​ല്‍ നി​ന്നും വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​ണ് ക​ര്‍​ഷ​ക​രു​ടെ വോ​ള​ന്‍റി​യ​ര്‍ മാ​ര്‍​ച്ചു​ക​ള്‍ ആ​രം​ഭി​ച്ച​ത്. ഗു​ഡ്ഗാ​വ്, നി​സാ​മു​ദീ​ന്‍, ആ​ന​ന്ദ് വി​ഹാ​ര്‍, മ​ജ്നു കാ ​ടി​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നാ​ണ് മാ​ര്‍​ച്ചു​ക​ള്‍ ഡ​ല്‍​ഹി​യി​ലേ​ക്ക് എ​ത്തി​യ​ത്.

കാ​ര്‍​ഷി​ക​വി​ള​ക​ള്‍​ക്ക് ആ​ദാ​യ​ക​ര​മാ​യ വി​ല ല​ഭ്യ​മാ​ക്കാ​നും കാ​ര്‍​ഷി​ക​ക​ട​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി എ​ഴു​തി​ത്ത​ള്ളാ​നും നി​യ​മ​നി​ര്‍​മാ​ണം ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യാ കി​സാ​ന്‍ സം​ഘ​ര്‍​ഷ് കോ ​ഓ​ര്‍​ഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ന​ട​ത്തി​വ​രു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണു റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *