ന്യൂഡല്‍ഹി: രാജ്യത്തെ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് മാത്രമായി പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്നാവശ്യപ്പെട്ടു കിസാന്‍ മുക്തി നടത്തുന്ന റാലിയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ സുരക്ഷ ശക്തമാക്കി. 3,500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്. രാംലീല മൈതാനത്തിനും പാര്‍ലമെന്റ് മന്ദിരത്തിനും സമീപമാണ് സുരക്ഷ ജീവനക്കാരെ വിന്യസിച്ചിരിക്കുന്നത്.
1,000 ട്രാഫിക്ക് പോലീസുകാരെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയുടെ നാല് അതിര്‍ത്തിയില്‍ നിന്നും വ്യാഴാഴ്ച രാവിലെയാണ് കര്‍ഷകരുടെ വോളന്റിയര്‍ മാര്‍ച്ചുകള്‍ ആരംഭിച്ചത്. ഗുഡ്ഗാവ്, നിസാമുദീന്‍, ആനന്ദ് വിഹാര്‍, മജ്നു കാ ടില എന്നിവിടങ്ങളില്‍ നിന്നാണ് മാര്‍ച്ചുകള്‍ ഡല്‍ഹിയിലേക്ക് എത്തിയത്.
കാര്‍ഷികവിളകള്‍ക്ക് ആദായകരമായ വില ലഭ്യമാക്കാനും കാര്‍ഷികകടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളാനും നിയമനിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണു റാലി സംഘടിപ്പിക്കുന്നത്.
