കേബിള്‍ ടി വി സംപ്രേക്ഷണം 31നകം ഡിജിറ്റലാക്കണം

കൊല്ലം : കേബിള്‍ ടി വി ഡിജിറ്റലൈസേഷന്‍ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ സെന്‍സസ് ടൂണുകളിലേയും കേബിള്‍ ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ 31 ന് മുമ്പ് സെറ്റ് അപ് ബോക്‌സ് നിര്‍ബന്ധമാക്കണമെന്ന് മിഷന്‍ ഡിജിറ്റലൈസേഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ കൂടിയായ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എം.എ.റഹീം അറിയിച്ചു. ഈ സമയപരിധിക്കുളളില്‍ നഗരമേഖലകളില്‍ കേബിള്‍ സേവനങ്ങളുടെ ഡിജിറ്റലൈസേഷന്‍ പൂര്‍ത്തീകരിക്കണമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ ഡിജിറ്റല്‍ സിഗ്‌നലുകളേ നല്‍കാവൂ. ഡിസംബര്‍ 31ന് ശേഷം സെറ്റ് ടോപ് ബോക്‌സ് ഇല്ലാത്തവര്‍ക്ക് കേബിള്‍ ടി വി സംപ്രേക്ഷണം ലഭിക്കുന്നതല്ല. തുടര്‍ന്നും അനലോഗ് സിഗ്‌നലുകള്‍ നല്‍കിയാല്‍ ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ എ ഡി എമ്മിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മള്‍ട്ടി സിസ്റ്റം ഓപ്പറേറ്റര്‍മാര്‍ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി വാങ്ങണം. ഇതു സംബന്ധിച്ച് ഉപഭോക്താക്കളുടെ ഇടയില്‍ പ്രചാരണം നടത്തുന്നതിന് എല്ലാ എം.എസ്.ഒമാരും എല്‍.സി.ഒമാരും നടപടി സ്വീകരിക്കണമെന്നും എ.ഡി.എം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *