കൊല്ലം : സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി ജൈവവൈവിധ്യ കോണ്‍ഗ്രസ് നടത്തി. ജില്ലാ പഞ്ചായത്ത് ഹാളില്‍ പ്രസിഡന്റ് കെ ജഗദമ്മ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി ആര്‍ സന്തോഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോഓര്‍ഡിനേറ്റര്‍ പ്രൊഫ. പി രാധാകൃഷ്ണകുറുപ്പ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ണും മനുഷ്യനും എന്ന വിഷയത്തില്‍ പ്രൊജക്ട് അവതരണം, ചിത്രരചന, കഥാരചന, കവിതാരചന എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി.
