പാ​ക്കി​സ്ഥാ​ന് 20 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ഹാ​യ​വു​മാ​യി സൗ​ദി

ഇ​സ്‌​ലാ​മാ​ബാ​ദ്: പു​ല്‍​വാ​മ​യി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ലോ​ക​രാ​ജ്യ​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ഒ​റ്റ​പ്പെ​ട്ട പാ​ക്കി​സ്ഥാ​ന് സൗ​ദി​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യം. പാ​ക്കി​സ്ഥാ​നു​മാ​യി 20 ബി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സാ​ന്പ​ത്തി​ക ക​രാ​റി​ല്‍ സൗ​ദി അ​റേ​ബ്യ ഒ​പ്പു​വ​ച്ചു. 

പാ​ക് സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ സൗ​ദി കി​രീ​ട​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​നു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്. ഭാ​വി​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട രാ​ജ്യ​മാ​യി മാ​റു​മെ​ന്നും സ​ല്‍​മാ​ന്‍ രാ​ജ​കു​മാ​ര​ന്‍ പ​റ​ഞ്ഞു. ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ലാ​യി രാ​ജ​കു​മാ​ര​ന്‍റെ ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​മാ​ണ് നേ​ര​ത്തേ പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. എ​ന്നാ​ല്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ത് ഒ​രു ദി​വ​സ​ത്തേ​ക്കു ചു​രു​ക്ക​പ്പെ​ട്ടു. പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ​യാ​ണ് സ​ന്ദ​ര്‍​ശ​നം ചു​രു​ക്കി അ​റി​യി​പ്പു​ണ്ടാ​യ​ത്.

Leave a Reply

Your email address will not be published. Required fields are marked *