മലപ്പുറം : എം.പി. ലാഡ് പദ്ധതിയ്ക്ക് കീഴില്‍ ഭരണാനുമതി നല്കുന്ന പ്രവ്യത്തികളുടെ പൂര്‍ത്തീകരണത്തിന് ശേഷം അന്തിമ ബില്‍ തുക അനുവദിക്കുന്നതിന് മുമ്പ് പദ്ധതി പ്രദേശത്ത് പൊതുജനങ്ങളുടെ അറിവിലേക്കായി നിശ്ചിത വലുപ്പത്തിലും മാതൃകയിലും ഗ്രാനൈറ്റിലോ ലോഹത്തിലോ തയ്യാറാക്കിയ നെയിം ബോര്‍ഡ് സ്ഥിരമായ രൂപത്തില്‍ നിര്‍ബന്ധമായും സ്ഥാപിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. എം.പി. ലാഡ്സ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം തയ്യാറാക്കി സ്ഥാപിക്കാത്ത നെയിം ബോര്‍ഡുകള്‍ കണ്ടെത്തിയാല്‍ കാരണക്കാരായ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, എഞ്ചിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടിയെടുക്കും. പ്രവൃത്തികളുടെ അന്തിമ ബില്ലിനൊപ്പം സമര്‍പ്പിക്കുന്ന ഫോട്ടോകളില്‍ നെയിം ബോര്‍ഡിന്റെ പൂര്‍ണ്ണമായ ഫോട്ടോയും നെയിം ബോര്‍ഡും പ്രവൃത്തിയും ഒരുമിച്ച് കാണുന്ന തരത്തിലുള്ള ഫോട്ടോയും നിര്‍ബന്ധമായും ഉണ്ടാകണം. മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാതെ അന്തിമ ബില്ലുകള്‍ നിര്‍വ്വഹണ ഉ്ദ്യോഗസ്ഥര്‍ യാതൊരു കാരണവശാലും സമര്‍പ്പിക്കരുതെന്നും കലക്ടര്‍ നിര്‍ദേശിച്ചു.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
