മലപ്പുറം : ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പോത്തുകല്ല് ഗ്രാമ പഞ്ചായത്ത് ഹാളില്‍ ഡിസംബര്‍ 22ന് രാവിലെ 10ന് സെമിനാര്‍ നടത്തും. രാജ്യത്തിന്റെ സമ്പത്ത് ഘടനക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉന്നമനത്തിനും പ്രോത്സാഹനത്തിനുമായി കേരള വാണിജ്യ വകുപ്പ് വ്യവസായവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് സെമിനാര്‍ നടത്തുന്നത്. നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സുഗതന്‍ ഉദ്ഘാടനം ചെയ്യും. സ്വയം തൊഴില്‍ വായ്പ പദ്ധതികളും സര്‍ക്കാര്‍ ആനുകൂല്യങ്ങളും എന്ന വിഷയത്തില്‍ വ്യവസായ വികസന ഓഫീസര്‍ എം. ശ്രീരാജ് ക്ലാസെടുക്കും.
