മലപ്പുറം : മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്തിനെയും പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശ്ശേരി നഗരസഭയേയും ബന്ധിപ്പിച്ചുകൊണ്ട് തൂതപ്പുഴക്ക് കുറുകെ മണ്ണാത്തിക്കടവ് ക്രാമ്പത്ത് 6.50 കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന പാലത്തിന്റെ ശിലാസ്ഥാപനം 22ന് വൈകീട്ട് മൂന്നിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് നിര്‍വഹിക്കും .നഗരകാര്യ ന്യൂനപക്ഷക്ഷേമ മന്ത്രി മഞ്ഞളാംകുഴി അലി അധ്യക്ഷനാകും. ഇ.അഹമ്മദ് എം.പി കെ. എസ് സലീഖ എം.എല്‍.എ , എന്നിവര്‍ പങ്കെടുക്കും. 400 ദിവസങ്ങള്‍ക്കുളളില്‍ 100 പാലങ്ങളുടെ പാലങ്ങളുടെ പ്രവര്‍ത്തി പൂര്‍ത്തീകരിചത്ചും ഗതാഗത യോഗ്യമാക്കുക എന്ന പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാലം നിര്‍മ്മിക്കുന്നത്.
