ബ്രി​ട്ടീ​ഷ്​ പാ​ര്‍​ല​മെന്‍റ്​ സ​സ്​​പെ​ന്‍​ഷ​ന്‍: ഇ​ട​ക്കാ​ല സ്​​റ്റേ വേ​ണ​മെ​ന്ന ഹ​ര​ജി ത​ള്ളി

ല​ണ്ട​ന്‍: ബ്രെ​ക്​​സി​റ്റ്​ ന​ട​പ​ടി​ക​ള്‍ എ​ളു​പ്പ​മാ​ക്കാ​ന്‍ പാ​ര്‍​ല​മ​െന്‍റ്​ ഒ​ക്​​ടോ​ബ​ര്‍ 14വ​രെ നി​ര്‍​ത്തി​െ​വ​ച്ച ന​ട​പ​ടി മ​ര​വി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സ​മ​ര്‍​പ്പി​ച്ച ഹ​ര​ജി ജ​ഡ്​​ജി ത​ള്ളി.സ്​​കോ​ട്ടി​ഷ്​ ജ​ഡ്​​ജി റെ​യ്​​മ​ണ്ട്​ ദൊ​ഹേ​ര്‍​തി​യാ​ണ്​ ഹ​ര​ജി ത​ള്ളി​യ​ത്. സ​ര്‍​ക്കാ​ര്‍ ബ്രെ​ക്​​സി​റ്റു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ന്‍ തീ​രു​മാ​നി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ട​ക്കാ​ല സ്​​റ്റേ ​വേ​ണ്ട ആ​വ​ശ്യ​മു​ണ്ടെ​ന്ന്​ തോ​ന്നു​ന്നി​ല്ലെ​ന്നും ജ​ഡ്​​ജി വ്യ​ക്ത​മാ​ക്കി.

ഒ​ക്​​ടോ​ബ​ര്‍ 31ന്​ ​​ബ്രെ​ക്​​സി​റ്റ്​ ന​ട​പ്പാ​ക്കു​ക​യാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ്​ ജോ​ണ്‍​സ​​െന്‍റ ല​ക്ഷ്യം.ക​രാ​റി​ല്ലാ​തെ യൂ​റോ​പ്യ​ന്‍ യൂ​നി​യ​നി​ല്‍​നി​ന്ന്​ പി​ന്മാ​റാ​നു​ള്ള ഏ​ക വ​ഴി​യേ ഇ​നി ബ്രി​ട്ട​​െന്‍റ മു​ന്നി​ലു​ള്ളൂ. അ​ത്​ എ​തി​ര്‍​ക്കു​ന്ന​വ​രെ ഒ​തു​ക്കു​ക​യാ​ണ്. ഇ​തി​നാ​ണ്​​ ബോ​റി​സ്​ ജോ​ണ്‍​സ​ണ്‍ പാ​ര്‍​ല​മ​െന്‍റ്​ ന​ട​പ​ടി​ക​ള്‍ നി​ര്‍​ത്തി​വെ​ക്കാ​ന്‍ രാ​ജ്​​ഞി​യു​ടെ അ​നു​മ​തി തേ​ടി​യ​ത്.

രാ​ജ്​​ഞി​യ​ത്​ നി​രു​പാ​ധി​കം അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്​​തു. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യ​ല്ലാ​തെ രാ​ജ്​​ഞി​ക്കു മു​ന്നി​ല്‍ മ​റ്റ്​ മാ​ര്‍​ഗ​ങ്ങ​ളി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ്​ വി​ദ​ഗ്​​ധ​രു​ടെ അ​ഭി​പ്രാ​യം.അ​തി​നി​ടെ, ബ്രെ​ക്​​സി​റ്റ്​ ത​ട​യാ​നു​ള്ള എം.​പി​മാ​രു​ടെ നീ​ക്ക​ങ്ങ​ള്‍​ക്ക്​ ബോ​റി​സ്​ മു​ന്ന​റി​യി​പ്പു ന​ല്‍​കി.

Leave a Reply

Your email address will not be published. Required fields are marked *