ലണ്ടന്‍: ബ്രെക്സിറ്റ് നടപടികള്‍ എളുപ്പമാക്കാന്‍ പാര്‍ലമെന്റ് ഒക്ടോബര്‍ 14വരെ നിര്‍ത്തിെവച്ച നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ജഡ്ജി തള്ളി.സ്കോട്ടിഷ് ജഡ്ജി റെയ്മണ്ട് ദൊഹേര്തിയാണ് ഹരജി തള്ളിയത്. സര്‍ക്കാര്‍ ബ്രെക്സിറ്റുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇടക്കാല സ്റ്റേ വേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ജഡ്ജി വ്യക്തമാക്കി.
ഒക്ടോബര്‍ 31ന് ബ്രെക്സിറ്റ് നടപ്പാക്കുകയാണ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സെന്റ ലക്ഷ്യം.കരാറില്ലാതെ യൂറോപ്യന്‍ യൂനിയനില്‍നിന്ന് പിന്മാറാനുള്ള ഏക വഴിയേ ഇനി ബ്രിട്ടെന്റ മുന്നിലുള്ളൂ. അത് എതിര്‍ക്കുന്നവരെ ഒതുക്കുകയാണ്. ഇതിനാണ് ബോറിസ് ജോണ്സണ് പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ രാജ്ഞിയുടെ അനുമതി തേടിയത്.
രാജ്ഞിയത് നിരുപാധികം അംഗീകരിക്കുകയും ചെയ്തു. അപേക്ഷ സ്വീകരിക്കുകയല്ലാതെ രാജ്ഞിക്കു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലായിരുന്നുവെന്നാണ് വിദഗ്ധരുടെ അഭിപ്രായം.അതിനിടെ, ബ്രെക്സിറ്റ് തടയാനുള്ള എം.പിമാരുടെ നീക്കങ്ങള്‍ക്ക് ബോറിസ് മുന്നറിയിപ്പു നല്കി.
