പത്തനംതിട്ട : കുടുംബശ്രീയും ജില്ലാ ഭരണകൂടവുമായി ചേര്‍ന്ന് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡിനു സമീപം പ്രവര്‍ത്തനമാരംഭിച്ച പ്രവാസിമിത്രം കോള്‍ സെന്റര്‍ ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികള്‍ക്കും സ്വദേശത്ത് നിന്നും മാറി താമസിക്കുന്നവര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന പദ്ധതിയാണ് പ്രവാസിമിത്രം കോള്‍ സെന്റര്‍ എന്ന് കളക്ടര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന് കോഓര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. ജില്ലാ മിഷന് അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാരായ സുരേഷ്കുമാര്‍, വി.എസ്.സീമ, യൂണിയന് ബാങ്ക് ബ്രാഞ്ച് മാനേജര്‍ ദിനേശ് എന്നിവര്‍ സംസാരിച്ചു. വയോജനങ്ങളുടെ ആരോഗ്യപരിചരണം ലക്ഷ്യമിട്ടുള്ള ജീറിയാട്രിക് കെയര്‍, സാന്ത്വനം ആരോഗ്യ പരിശോധന, ഹെല്‍ത്ത് കെയര്‍, സൂതികശ്രീ പ്രസവാനന്തര ശുശ്രൂഷ, ഓണ്‍ലൈന്‍ ബില്ലിംഗ്, ഈവന്റ്മാനേജ്മെന്റ്, സംഘകൃഷി ഫാമിംഗ്, വീട്, കെട്ടിടം എന്നിവയുടെ പരിചരണം എന്നീ സേവനങ്ങള്‍ കോള്‍ സെന്ററില്‍ ലഭിക്കും. സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് വെബ്സൈറ്റിലൂടെയോ 9446380080 എന്ന നമ്പരിലോ കോള്‍ സെന്ററില്‍ നേരിട്ടോ രജിസ്റ്റര്‍ ചെയ്യാം.
Featured
ഔഷധ സസ്യങ്ങളെ കുറിച്ച് ഡോ.സുബൈര്‍ മേടമ്മലിന്റെ പുതിയ പുസ്തകം;പ്രകാശനം ഷാര്‍ജ ഭരണാധികാരി നിര്‍വ്വഹിക്കും
Latest News
വയനാട് മാനന്തവാടി എരുമത്തെരുവിൽ കാറിൽ ഇരുന്ന് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വ്യാപാരി മരിച്ചു.
Crime
ഗുണ്ടാ പിരിവ് നല്‍കിയില്ല; തിരുവല്ലയില്‍ സ്പാ ജീവനക്കാരിയെ കാപ്പാ കേസ് പ്രതിയും കൂട്ടാളികളും ചേര്‍ന്ന് ബലാത്കാരം ചെയ്തു.
Latest News
