നെല്‍കൃഷിക്ക് കൂടുതല്‍ തുക വകയിരുത്തണം : കാര്‍ഷിക വികസന സമിതി

പത്തനംതിട്ട : ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നെല്‍കൃഷിക്ക് കൂടുതല്‍ തുക പദ്ധതികളില്‍ വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ കാര്‍ഷിക വികസന സമിതി യോഗം അഭ്യര്‍ഥിച്ചു. കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന വിലയിടിവും കാലാവസ്ഥാ വ്യതിയാനം കൊണ്ടുണ്ടായ കൃഷി നഷ്ടവും മൂലം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണം. ഉത്പന്നങ്ങള്‍ നിശ്ചിത വിലയ്ക്ക് കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യണം. വന്യമൃഗങ്ങളുടെ ശല്യത്തില്‍ നിന്ന് കൃഷിയെ രക്ഷിക്കാന്‍ നടപടിവേണം. റബര്‍ സബ്‌സിഡിക്കായി കര്‍ഷകരെ പൂര്‍ണമായും രജിസ്റ്റര്‍ ചെയ്യിക്കണമെന്നും യോഗം അഭ്യര്‍ഥിച്ചു. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.കെ സജിത, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാ മോഹന്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എലിസബേത്ത് അബു, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പി.എന്‍.നൂര്‍ജഹാന്‍, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആനി സാമുവല്‍, ടെക്‌നിക്കല്‍ അസിസ്റ്റന്റ് അനില മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *