മെഗാ പ്രൊജക്റ്റുകള്‍: ഏജന്‍സികള്‍ക്കായി ടെണ്ടര്‍ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിനും സര്‍ക്കാര്‍ ഏജന്‍സിയായ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡിനും ധനപരമായ ഉപദേശം നല്‍കുന്നതിനും കണ്‍സള്‍ട്ടന്‍സി സേവനം നല്‍കുന്നതിനും ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍കംകണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്നതിന് ഈ മേഖലയില്‍ മികവു തെളിയിച്ചിട്ടുള്ളതും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ സേവനദാതാക്കളും സെബി രജിസ്‌ട്രേഷനുമുള്ള ഏജന്‍സികളില്‍ നിന്നും പ്രൊപ്പോസല്‍ നല്‍കുന്നതിന് ഇടെണ്ടര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഇപ്രോക്യുര്‍മെന്റ് പോര്‍ട്ടലിലും ധനവകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും (www.finance.kerala.gov.in)ആര്‍.പി.എഫ്. രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ബിഡ് സമര്‍പ്പിക്കേണ്ട അവസാന തീയതി ജനുവരി 21. സാമ്പത്തിക ഘടനയുടെ വളര്‍ച്ചക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിക്ഷേപം മൂന്നുവര്‍ഷത്തിനുള്ളില്‍ 25,000 കോടിയായി വര്‍ദ്ധിപ്പിക്കുന്നതിന് ഒട്ടനവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ധനവിപണിയില്‍ നിന്ന് അനുയോജ്യമായ ധനസമാഹരണത്തിനായി സീഡ് ക്യാപിറ്റലായി 2000 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ അനുവദിച്ചിരുന്നു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി മെട്രോ വികസനം രണ്ടാംഘട്ടം, വൈറ്റില മൊബിലിറ്റി ഹബ്ബ് രണ്ടാംഘട്ടം, തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മെട്രോ, റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് സിസ്റ്റം എന്നീ പദ്ധതികളാണ് ഇപ്പോള്‍ നിക്ഷേപത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *