ധനകാര്യ പരിശോധനാ വിഭാഗത്തില്‍ ഡപ്യൂട്ടേഷന്‍ ഒഴിവുകള്‍

തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ പരിശോധനാ വിഭാഗത്തില്‍ അന്യത്ര സേവന വ്യവസ്ഥയില്‍ നിയമനത്തിന് സാങ്കേതിക വിഭാഗം ഉദ്യോഗസ്ഥരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷം പ്രവൃത്തി പരിചയമുള്ള സൂപ്രണ്ടിങ്/എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അസിസ്റ്റന്റ് ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ തസ്തികയിലേക്കും, എക്‌സിക്യുട്ടീവ്/അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് (സിവില്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സിവില്‍) തസ്തികയിലേക്കും അപേക്ഷിക്കാം. ഇവയില്‍ ആദ്യ തസ്തികയും രണ്ടാം തസ്തികയില്‍ 50 ശതമാനവും കേന്ദ്ര സര്‍ക്കാര്‍/കേന്ദ്ര സ്വയംഭരണ സ്ഥാപനം/കേന്ദ്ര പൊതുമേഖലാ സ്ഥാപനം/മറ്റ് സംസ്ഥാനങ്ങളിലെ പൊതുമേഖലാ സ്ഥാപനം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. അസിസ്റ്റന്റ് എക്‌സിക്യുട്ടീവ്/അസിറ്റന്റ് എഞ്ചിനീയര്‍ (സിവില്‍/മെക്കാനിക്കല്‍) പദവിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അസിസ്റ്റന്റ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ (സിവില്‍/മെക്കാനിക്കല്‍)തസ്തികയിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഉചിതമാര്‍ഗത്തില്‍ അഡീഷണല്‍ സെക്രട്ടറി (അഡ്മിനിസ്‌ട്രേഷന്‍) ധനകാര്യ വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം വിലാസത്തില്‍ ജനുവരി 15 ന് മുമ്പ് അപേക്ഷിക്കണം. നവംബര്‍ 26 ലെ സര്‍ക്കാര്‍ ഉത്തരവ് ജി.ഒ.(പി)നമ്പര്‍ 536/2015/ഫിനാന്‍സ്. വെബ്‌സൈറ്റ്:www.finance.kerala.gov.in

Leave a Reply

Your email address will not be published. Required fields are marked *