കോവിഡ്​ ബാധിച്ച്‌​ ഏഴ്​ വിദേശികള്‍ കൂടി സൗദിയില്‍ മരിച്ചു

റിയാദ്​: കോവിഡ്​ ബാധിച്ച്‌​ സൗദി അറേബ്യയില്‍ ഏഴ്​ വിദേശികള്‍ കൂടി മരിച്ചു. ഇതോടെ ഇതുവരെയുള്ള മരണസംഖ്യ 246 ആയി ഉയര്‍ന്നു. നാലുപേര്‍ ജിദ്ദയിലും രണ്ടുപേര്‍ റിയാദിലും ഒരാള്‍ മക്കയിലുമാണ്​ മരിച്ചത്​. 24 മണിക്കൂറിനിടെ 1313 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 11457 ആയി ഉയര്‍ന്നു.​

1912 പേര്‍ക്ക്​ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ​ രാജ്യത്ത്​ ഇതുവരെ റിപ്പോര്‍ട്ട്​ ചെയ്യ​പ്പെട്ട കോവിഡ്​ കേസുകളുടെ എണ്ണം 39048 ആയി. രാജ്യത്തെ വിവിധ ലാബുകളിലായി ഇതുവരെ 449,644 കോവിഡ്​ ടെസ്​റ്റുകള്‍ നടന്നു. പുതിയ രോഗികളില്‍ 79 ശതമാനം പുരുഷന്മാരും 21 ശതമാനം സ്​ത്രീകളുമാണെന്ന്​ ആരോഗ്യമന്ത്രാലയ വക്താവ്​ ഡോ. മുഹമ്മദ്​ അബ്​ദു അല്‍അലി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഇതില്‍ 35 ശതമാനം സൗദികളും 65 ശതമാനം വിദേശികളുമാണ്​. എട്ട്​​​ ശതമാനം കുട്ടികളും മൂന്ന്​​​​​​​​ ശതമാനം കൗമാരക്കാരും 89 ശതമാനം മുതിര്‍ന്നവരുമാണ്​. ചികിത്സയില്‍ കഴിയുന്ന 27345 ആളുകളില്‍ 143 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്​. രോഗികളെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ്​ രാജ്യവ്യാപകമായി നടത്തുന്ന ഫീല്‍ഡ്​ സര്‍വേ 24ാം ദിവസത്തിലേക്ക്​ കടന്നു.

വീടുകളിലും മറ്റ്​ താമസകേന്ദ്രങ്ങളിലും ചെന്നുള്ള മെഡിക്കല്‍ ടീമി​​െന്‍റ പരിശോധനയ്​ക്ക്​ പുറമെ ആളുകളെ ഫോണ്‍ ചെയ്​ത്​ വിളിച്ചു വരുത്തി പരിശോധന നടത്തുന്ന റാണ്ടം ടെസ്​റ്റിങ്ങും നടക്കുന്നു. രാജ്യത്തെ ചെറുതും വലുതുമായ 115 നഗരങ്ങളില്‍ രോഗം പടര്‍ന്നുപിടിച്ചിട്ടുണ്ട്​.

പുതിയ രോഗികള്‍: മക്ക 438, ജിദ്ദ 374, റിയാദ്​ 363, മദീന 248, ദമ്മാം 104, ഹുഫൂഫ്​ 72, ഖുന്‍ഫുദ 52, ഹദ്ദ 40, ജുബൈല്‍ 30, ത്വാഇഫ്​ 28, ബേയ്​ഷ്​ 20, ഖത്വീഫ്​ 16, യാംബു 14, മജ്​മഅ 13, സബ്​യ 9, ദഹ്​റാന്‍ 8, തബൂക്ക്​ 8, മഹായില്‍ 7, ദറഇയ 7, ഖോബാര്‍ 6, അല്‍ഖുറയാത്​ 5, അബഹ 4, ബുറൈദ 4, വാദി അല്‍ഫറഅ 4, ഹാഇല്‍ 4, അല്‍ഖര്‍ജ്​ 4, അല്‍മജാരിദ 3, റഫ്​ഹ 3, ഹുത്ത ബനീ തമീം 3, ദിലം 3, ഖമീസ്​ മുശൈത്​ 2, അല്‍ബാഹ 2, ഹഫര്‍ അല്‍ബാത്വിന്‍ 2, അല്‍ഖുവയ്യ 2, അല്‍ഖറഇ 1, ഖറഅ 1, ബല്‍ജുറഷി 1, ഖുലൈസ്​ 1, മുസൈലിഫ്​ 1, നജ്​റാന്‍ 1, തബര്‍ജല്‍ 1, ജദീദ അറാര്‍ 1, ദുര്‍മ 1, ലൈല 1

മരണസംഖ്യ:മക്ക 104, ജിദ്ദ 69, മദീന 37, റിയാദ്​ 15, ഹുഫൂഫ്​ 4, ദമ്മാം 4, അല്‍ഖോബാര്‍ 3, ജുബൈല്‍ 3, ബുറൈദ 2, ജീസാന്‍ 1, ഖത്വീഫ് 1​, ഖമീസ്​ മുശൈത്ത് 1​, അല്‍ബദാഇ 1, തബൂക്ക്​ 1.

Leave a Reply

Your email address will not be published. Required fields are marked *