പത്തനംതിട്ട : ടിപ്പര്‍ ലോറി അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പത്തനംതിട്ട ആര്.ടി.ഒ ഓഫീസില്‍ ഡ്രൈവര്‍മാര്‍ക്ക് 30 ന് പരിശീലനം നല്‍കും. കോഴഞ്ചേരി, കോന്നി, റാന്നി താലൂക്കുകളുടെ പരിധിയിലെ ടിപ്പര്‍ ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണം. താല്പര്യമുള്ളവര് 28 ന് മുന്‍പ് 04682222426 നമ്പരിലോ 9447773595 നമ്പരിലോ ബന്ധപ്പെടണം. പങ്കെടുക്കുന്നവര്‍ ലൈസന്‍സുമായി 30 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട ആര്.ടി.ഒ ഓഫീസില്‍ ഹാജരാകണമെന്ന് ആര്.ടി.ഒ അറിയിച്ചു
