മലപ്പുറം: ജെ.സി.ഐ ഇന്ത്യാ സോണ്‍-21ന്റെ ആഭിമുഖ്യത്തില്‍ നടന്ന മിഡ്ഇയര്‍ കോണ്‍ഫറന്‍സ് വെബ്കോണിന് പരിസമാപ്തി. ജെ.സി.ഐ. ദേശിയ പ്രസിഡന്റ് അനീഷ് സി. മാത്യു വെബ്കോണ്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ചെയര്മാന് പി.ആര്. രാജീവ് അധ്യക്ഷത വഹിച്ചു.
സിനി ആര്‍ട്ടിസ്റ്റ് സരയു മോഹന്‍, സഞ്ജു ശിവരാമന്, പിന്നണി ഗായിക വിഷ്ണുമായ രമേഷ് എന്നിവരുടെ നേതൃത്വത്തില്‍ സാംസ്കാരിക പരിപാടികള്‍ നടന്നു.
വെബ്കോണില് സോണ്‍ പ്രസിഡന്റ് ദീപേഷ് നായര്‍, മുന്‍ ദേശിയ പ്രസിഡന്റുമാരായ കെ. വല്ലബ് ദാസ്, അഡ്വ. എസ് രവിശങ്കര്‍, പി. സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് അന്‍ഷു ഷറഫ്, സോണ്‍ ഓഫീസര്‍മാരായ രാകേഷ് മേനോന്, അഡ്വ. ജോജോ ചാക്കോ, ടി. ഫാസില്‍, ജെ.സി.ഐ കാലിക്കറ്റ് പ്രസിഡന്റ് രാകേഷ് നായര്‍ എന്നിവര്‍ സംസാരിച്ചു.
ഓണ്‍ലൈനിലൂടെ നടന്ന സംഗമത്തില്‍ ആയിരത്തിലേറെ ജെ.സി.ഐ. അംഗങ്ങളും അവരുടെ കുടബാംഗങ്ങളും പങ്കെടുത്തു. 2020ലെ ആദ്യ പകുതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച സംഘങ്ങള്‍ക്കും അംഗങ്ങള്‍ക്കുമുള്ള അവാര്‍ഡുകളുടെ വിതരണവും സംഗമത്തില്‍ നടന്നു
