മലപ്പുറം : ഗ്രാമവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളെ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷര്‍ എന്നിവര്‍ക്ക് ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തി. ദാരിദ്ര്യ ലഘൂകരണ വിഭാഗം സമ്മേളന ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അധ്യക്ഷയായി.
ഗ്രാമവികസന വകുപ്പ് അഡീഷനല്‍ ഡവലപ്മെന്റ് കമ്മീഷനര്‍ കെ. ഷൗക്കത്തലി, റിട്ട. ജോയിന്റ് ഡവലപ്മെന്റ് കമ്മീഷനര്‍ സഹീറുദ്ദീന്‍, ജോയിന്റ് ഡവലപ്മെന്റ് കമ്മീഷനര്‍ ബി. സജിത്ത്, നബാര്‍ഡ് ഡി.ഡി.എം. ജയിംസ് പി. ജോര്‍ജ്, പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ പി.ഡി. ഫിലിപ്, അസി. പ്രോജക്ട് ഡയറക്ടര്‍ ടി.പി. ഹൈദറലി, ജൂനിയര്‍ ചേംബര്‍ ട്രെയിനര്‍ ലുക്മാന് മമ്പാട് തുടങ്ങിയവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ ഉമ്മര്‍ അറക്കല്‍, സലീം കുരുവമ്പലം, വി. സുധാകരന്, അനിത കിഷോര്‍, എ.ഡി.സി. ജനറല്‍ പ്രീതി മേനോന് തുടങ്ങിയവര്‍ പങ്കെടുത്തു.
